Sl No | ???? ??????????? |
1
|
എനര്‍ജി ബില്ലിങ്ങ് & കണ്‍സ്യൂമര്‍ മാനേജ് മെന്റ് സംവിധാനത്തെക്കുറിച്ചുള്ള വിവരണങ്ങള്‍/വിശദീകരണങ്ങള്‍ പരാതികള്‍/നിര്‍ദ്ദേശങ്ങള്‍ക്ക് 04896263709,04896262363,04842668583 വിളിക്കുക അല്ലെങ്കില്‍ ഇമെയില്‍ ചെയ്യുക.
|
2
|
VSAT സംബന്ധമായ പരാതികള് 1800 1124 89(Toll Free) 011-2430 51 03,04,05 എന്നീ നമ്പരുകളില്‍ വിളിച്ചാല്‍ പരിഹരിക്കപ്പെടാവുന്നതാണ്. പരാതികള്‍ അറിയിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ലിങ്ക് നമ്പരും ഐ.പി അഡ്രസ്സും കരുതിയിരിക്കണം. കഴിവതും (System Administrator) തന്നെ ഇതു ചെയ്യുന്നതാണ് അഭികാമ്യം.
|
3
|
സാങ്കേതിക തകരാറുകള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതകള്‍ എല്ലായ്പ്പോഴും ഉണ്ടാവുന്നതാണ്. അത്തരം സാഹചര്യങ്ങള്‍ ഉണ്ടായാല്‍ പൊതുജനങ്ങളെ അത് അറിയിക്കാനുള്ള നോട്ടീസുകള്‍/ബോര്‍ഡുകള്‍ പോലെ സ്ഥിരം സംവിധാനങ്ങള്‍ ഉണ്ടാക്കേണ്ടതാണ്.
|
4
|
ലക്ഷദ്വീപ് വിദ്യുത്ഛക്തി വകുപ്പിന്റെ പുതിയ ബില്ലിംഗ് സംവിധാനമാണ് ഇത്. 2007 ജൂലൈ മുതല്‍ ഡിപ്പാര്‍ട്ട്മെന്റ് പഴയ ബില്ലിങ് സംവിധാനം പരിഷ്കരിച്ച് നടപ്പാക്കാന്‍ തീരുമാനിച്ചു. പ്രസ്തുത ജോലി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടപ്പില്‍ വരുത്തുന്നതിന് എന്‍.ഐ.സി. യുടെ സാങ്കേതികസഹായത്തോടെ ഒരുക്കിയിട്ടുള്ള ക്രമീകരണമാണ് ഇത്. ഡിപ്പാര്‍ട്ട്മെന്റിന്റെ ഉദ്യോഗസ്ഥരും ജീവനക്കാരും സംവിധാനത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കി ഉപഭോക്താക്കള്‍ക്കുണ്ടാവുന്ന സംശയങ്ങള്/പരാതികള്‍ പരിഹരിക്കേണ്ടതാണ്. ഉപഭോക്താവും ഡിപ്പാര്‍ട്ട്മെന്റും തമ്മിലുള്ള ബന്ധം സുതാര്യവും സുദൃഢവുമാവാന്‍ eBCM സംരംഭം സഹായിക്കും എന്നു ഡിപ്പാര്‍ട്ട്മെന്റ് ദൃഢമായി വിശ്വസിക്കുന്നു.
|
5
|
eBCM സംവിധാനം ഒരു ‘Work Flow’ സിസ്റ്റം ആണ്. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ മുതല്‍ ലൈന്‍ സ്റ്റാഫ് വരെയുള്ള എല്ലാവര്‍ക്കും ഈ സംവിധാനത്തിന്റെ വിജയകരമായ നടത്തിപ്പിന് സഹകരിക്കേണ്ടതായുണ്ട്. ലൈന്‍ സ്റ്റാഫ് ഒഴികെ മറ്റെല്ലാവര്‍ക്കും ഈ സംവിധാനത്തില്‍ ലോഗിന്‍ ഉണ്ട്. എല്ലാവരും ദൈനംദിനം അവരവരുടെ പങ്ക് നിര്‍വഹിക്കേണ്ടതാണ്. ആരെങ്കിലും വീഴ്ച വരുത്തിയാല്‍ അതു സംവിധാന്ത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിനു തുല്യമാണ്. അവരവരുടെ പാസ്സ് വേര്‍ഡുകള്‍ മറ്റുള്ളവര്‍ക്ക് ഏല്‍പ്പിച്ചു കൊടുക്കാന്‍ പാടുള്ളതല്ല. കൂടെക്കൂടെ പാസ്സ് വേര്‍ഡുകള്‍ മാറ്റി സ്വകാര്യത സംരക്ഷിക്കേണ്ടതാണ്.പാസ് വേര്‍ഡുകള്‍ തികച്ചും സ്വകാര്യമാണ്. അത് മറ്റുള്ളവര്‍ക്ക് കൊടുക്കുകയോ അലസമായി സൂക്ഷിക്കുകയോ ചെയ്യരുത്. പാസ് വേര്‍ഡുകളുടെ സ്വകാര്യതയും അതുവഴി നല്‍കിയിട്ടുള്ള ഉത്തരവാദിത്വങ്ങളും കൃത്യമായി നിറവേറ്റുക.
|
6
|
‘Automatic Windows Updates’ നടത്തപ്പെടുന്നതിനായി നിങ്ങളുടെ കമ്പ്യൂട്ടറുകള്‍ സജ്ജമാക്കേണ്ടതാണ്. ഇതിലേക്കായി
START>>Settings>>ControlPanel>>AutomaticUpdates എന്ന സംവിധാനം ഉപയോഗിച്ച് സമയം ക്രമീകരിക്കേണ്ടതാണ്.
Microsoft Update Home എന്ന സ്ഥലത്തുനിന്നും മാസത്തിലൊരിക്കലെങ്കിലും നിങ്ങളുടെ കമ്പ്യൂട്ടറില്‍ ക്രിട്ടിക്കല്‍ അപ്ഡേറ്റുകളും നടത്തേണ്ടതാണ്.
|
7
|
എല്ലാ സബ്ഡിവിഷനുകളിലും ബില്ലിംഗ് സംവിധാനത്തിനുപയോഗിക്കുന്ന കണക്ഷന്‍ സംവിധാനങ്ങള്‍ വൈറസ് പ്രതിരോധശേഷി ഉള്ളവയായിരിക്കണം. ഇന്റ്റര്‍നെറ്റ് വഴി വൈറസ് ബാധക്കുള്ള സാധ്യത വളരെ കൂടുതലാണ്. നെറ്റ്വര്‍ക്കിലുള്ള മുഴുവന്‍ മെഷീനുകളിലും മറ്റുപകരണങ്ങളിലും ആന്റ്റി-വൈറസ്(Anti-Virus),ആന്റ്റി-സ്പൈവേര്‍(Anti-Spyware),ആന്റി-മല്‍വേര്‍(Anti-Malware) സംവിധാനങ്ങള്‍ ഒരുക്കിയിരിക്കണം. കൂടാതെ ഇവ നിരന്തരം സ്വയം പുതുക്കുന്നതിനുള്ള(Auto-Update) ഒരുക്കങ്ങളും ചെയ്തിരിക്കണം. ഇക്കാര്യത്തില്‍ ഏ.ഇ. മാര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. നെറ്റ്വര്‍ക്ക് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ഡിപ്പാര്‍ട്ട്മെന്റ്റ് മെഷീനുകള്‍ മാത്രമല്ല, VSAT-ല്‍ നിന്ന് എത്ര മെഷീനുകള്‍ കണക്റ്റ് ചെയ്തിട്ടുണ്ടെങ്കിലും അതെല്ലാം ഒറ്റ നെറ്റ്വര്‍ക്കാണ്. ഏതെങ്കിലും ഒരു മെഷീനില്‍ വൈറസ് ബാധ ഉണ്ടായാല്‍ അത് മൊത്തം നെറ്റ് വര്‍ക്കിനേയും ശക്തിയായി ഞെരുക്കും. ഇന്റര്‍നെറ്റില്‍ വൈറസ് ബാധ ഒരു സ്ഥിരം തലവേദനയാണ്. എങ്കിലും കഴിയുന്നത്ര വേഗത്തില്‍ അവയ്ക്കുള്ള പരിഹാര ക്രമീകരണങ്ങളും സാധ്യമാകുന്നുണ്ട്. ‘Timeout’ പിശകുകള്‍ ധാരാളമായി നേരിട്ടാല്‍ അത് ഇന്റര്‍നെറ്റിലെ വൈറസ് ബാധ കൊണ്ടുള്ളതാകയാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ കൌണ്ടര്‍ സമയങ്ങള്‍ ഡിവിഷനുമായി ചര്‍ച്ച ചെയ്തു പുനഃക്രമീകരിക്കുക.
|
8
|
റെഗുലര്‍ കണക്ഷന്‍:- ‘Work Flow’ റെഗുലര്‍ കണക്ഷന്‍ നല്‍കുന്നത് സംബന്ധിച്ച ‘Work Flow’ താഴെ വിവരിക്കും പ്രകാരമാണ്. കണക്ഷന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ :- 1. കണ്‍സ്യൂമര്‍ ആപ്പ്ളിക്കേഷന്‍ രേഖപ്പെടുത്തല്‍ (ജെ.ഇ.)- Consumer Registration>>Service Connection Application>>New Connection>>Add General Connection App . 2. സൈറ്റ് ഇന്‍സ്പെക്ഷന്‍ ഇന്റിമെഷന്‍ ലെറ്റര്‍ (ജെ.ഇ.)-Consumer Registration>>Site Inspection Intimation Letter 3.സാങ്ക്ഷനു വേണ്ടി എ.ഇ ക്ക് സമര്‍പ്പിക്കല്‍ (ജെ.ഇ.)-Consumer Registration>>Submit to AE for Sanction 4. സാങ്ക്ഷന്‍/റിജക്ഷന്‍ (എ.ഇ.)-Consumer Registration>>Accord Sanction --- ആവശ്യമെങ്കില്‍ എ.ഇ യ്ക്ക് Re-Submission വേണ്ടി ആപ്പ്ളിക്കേഷന്‍ ജെ.ഇ യുടെ പക്കലേക്ക് തിരിച്ചയക്കാവുന്നതാണ്. 5. ഡിമാന്റ് നോട്ട്‍/റിജക്ഷന്‍ ലെറ്റര്‍ നല്‍കല്‍ (ജെ.ഇ.)- Consumer Registration>>Serve Demand Note 6. സെക്യൂരിറ്റി ഡെപ്പോസിറ്റ് കളക്ഷന്‍ (ബി.സി.സി)- Payments>>Security Deposit Collection. --- പ്രൈവറ്റ് കണ്‍സ്യൂമറുടെ ‘കണ്‍സ്യൂമര്‍ നമ്പര്‍’ തയ്യാറാക്കപ്പെടുന്നത് ഇവിടെ . 7.സര്‍വ്വീസ് കണക്ഷന്‍ ഓര്‍ഡര്‍ (എ.ഇ.)-Consumer Registration>>Service Connection Order>>SCO General -- ഗവണ്മെന്റ് കണ്‍സ്യൂമറുടെ ‘കണ്‍സ്യൂമര്‍ നമ്പര്‍’ തയ്യാറാക്കപ്പെടുന്നത് ഇവിടെ . 8.എക്സിക്യൂട്ട് റെഗുലര് കണക്ഷന്‍ (ജെ.ഇ)-SCO Execution>>Execute Regular Connection. മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം കണക്ഷന്‍ പുതിയ കണ്‍സ്യൂമര്‍ നമ്പറില്‍ പ്രവര്‍ത്തന നിരതമാവും.
|
9
|
റെഗുലര്‍ കണക്ഷനുകള്‍ക്ക് മാസാടിസ്ഥാനത്തിലാണ് ബില്ലുകള്‍ കൊടുക്കുന്നത്. റെഗുലര്‍ കണക്ഷന്‍ ബില്ലിംഗ് സംബന്ധിച്ച ‘Work Flow’ താഴെ വിവരിക്കും പ്രകാരമാണ്. ബില്ലിംഗ് :- എല്ലാത്തരം കണ്‍സ്യൂമര്‍മാര്‍ക്കും ഡിപ്പാര്‍ട്ട്മെന്റ് നിയോഗിക്കുന്ന മീറ്റര്‍ റീഡര്‍ POWERLAK ReaderApp വഴി ഉപഭോക്തൃ മീറ്ററില്‍ നിന്ന് നേരിട്ട് റെക്കോര്ഡ് ചെയ്യുന്ന മാസാന്ത്യ റീഡിംഗിന്റെ ‘SPOT Billing’ അടിസ്ഥാനത്തിലും (മുന്‍കൂറായി) ബില്‍ തയ്യാറാക്കപ്പെടുന്നതാണ്. എല്ലാ കണ്‍സ്യൂമറും മാസത്തില്‍ ഒരു തവണ ബില്ലടയ്ക്കാന്‍ ബാദ്ധ്യസ്ഥരാണ്. നിശ്ചിത സമയത്ത് പണമടയ്ക്കാത്ത കണ്‍സ്യൂമര്‍ക്ക് അടുത്ത ബില്ലില്‍ 2% BPSC സഹിതം ഡിസ്കണക്ഷന്‍(ഫ്യൂസ്-ഓഫ്) നോട്ടീസ് നല്‍കേണ്ടതാണ്. പെര്‍മനന്റ് ഡിസ്കണക്ഷന്(On Request):- ഒരു കണ്‍സ്യൂമര്‍ക്ക് തന്റെ പേരിലുള്ള ഒരു കണക്ഷന്‍ വിച്ഛേദിച്ചു കിട്ടുന്നതിന് അപേക്ഷ നല്‍കാവുന്നതും, അപേക്ഷയുടെ മേല്‍ തീരുമാനമെടുത്ത് ഡിസ്കണകഷന്‍ നടത്തുമ്പോള്‍ ‘Final Bill’ തയ്യാറാക്കപ്പെടുന്നതുമാണ്. ഈ ബില്‍തുക കണ്‍സ്യൂമറില്‍ നിന്ന് വസൂലാക്കുന്നതിന് സബ്-ഡിവിഷന്‍ ശ്രദ്ധിക്കേണ്ടതാണ്. മുന്മാസങ്ങളിലെ ‘Arrear’ തുകയും ഉള്‍പ്പെടുന്നതായിരിക്കും ‘Final Bill’. ഫൈനല്‍ ബില്‍ കളക്റ്റ് ചെയ്തു കഴിഞ്ഞാല്‍ കണ്‍സ്യൂമര്‍ ഡീ-ആക്റ്റിവേറ്റ് ആകുന്നതാണ്. ഡി-ആക്റ്റിവേറ്റ് ആയ കണ്‍സ്യൂമര്‍ ലെഡ്ജറില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതാണ്. കണക്ഷന്‍ നേടി 36 മാസത്തിനകം ഡിസ്കണക്ഷന്‍ ആവശ്യപ്പെടുന്ന പ്രൈവറ്റ് കണ്‍സ്യൂമര്‍ ‘Contractual Obligatory Fee’ നല്‍കുവാന്‍ ബാദ്ധ്യസ്ഥനായിരിക്കും. ടെമ്പററി ഡിസ്കണക്ഷന്‍ അഥവാ ഫ്യൂസ്-ഓഫ് (Enacted/Automatic):- ഒരു കണ്‍സ്യൂമര്‍ മാസത്തില്‍ ഒരു തവണ ബില്ലടയ്ക്കാന്‍ ബാദ്ധ്യസ്ഥരാണ്. ഏതെങ്കിലും ഒരു കണ്‍സ്യൂമര്‍ ഏതെങ്കിലും മാസം തന്റെ പേരിലുള്ള ബില്‍ അടക്കാതിരുന്നാല്‍ ആ കണ്‍സ്യൂമര്‍ക്ക് തൊട്ടടുത്ത മാസത്തിന്റെ തുടക്കത്തില്‍ 2% BPSC സഹിതം ഡിസ്കണക്ഷന്‍(ഫ്യൂസ്-ഓഫ്) നോട്ടീസ് നല്‍കുന്നതാണ്. തന്മാസം 20-നകം പണമ്ടയ്ക്കാതിരുന്നാല്‍ ആ കണ്‍സ്യൂമറുടെ കണക്ഷന്‍ ഉടന്‍ തന്നെ താത്കാലികമായി ഡിസ്കണക്റ്റ്(ഫ്യൂസ്-ഓഫ്) ചെയ്ത് eBCM-ല്‍ രേഖപ്പെടുത്തേണ്ടതാണ്. റീ-കണക്ഷന്‍(Enacted):- ഫ്യൂസ്-ഓഫ് ആയ ഒരു കണ്‍സ്യൂമര്‍ അവരുടെ Outstanding തുക അടച്ചാല്‍ റീ-കണക്ഷന്‍ ഡ്യൂ ആകുന്നതാണ്. പെര്‍മനന്റ് ഡിസ്കണക്ഷന്‍(Automatic):- ഫ്യൂസ്-ഓഫ് ആയ ഒരു കണ്‍സ്യൂമര്‍ തന്റെ പേരിലുള്ള Outstanding ബില്‍ അടയ്ക്കാതെ 6 മാസം തുടര്‍ന്നാല്‍ ആ കണ്‍സ്യൂമര്‍ ആട്ടോമാറ്റിക്കായി പെര്‍മനന്റ് ഡിസ്കണക്ഷന്‍ ആകുന്നതും റീ-കണക്ഷന് യോഗ്യരല്ലാതാവുകയും ചെയ്യും. ഇത്തരം കണ്‍സ്യൂമര്‍ക്ക് പിന്നീടുള്ള എല്ലാ മാസവും ‘Outstanding Final Bill’ തയ്യാറാക്കപ്പെടുന്നതുമാണ്. ഫൈനല്‍ ബില്‍ കളക്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞാല്‍ കണ്‍സ്യൂമര്‍ ഡീ-ആക്റ്റിവേറ്റ് ആകുന്നതാണ്. ഡി-ആക്റ്റിവേറ്റ് ആയ കണ്‍സ്യൂമര്‍ ലെഡ്ജറില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതാണ്.
|
10
|
ടെമ്പററി കണക്ഷന്‍:- ‘Work Flow’ ടെമ്പററി കണക്ഷനുകള്‍ പ്രത്യേക ക്ലാസ്സില്‍പ്പെട്ടവയാണ്.മുന്നേ നിശ്ചയിക്കപ്പെട്ട കാലയളവുകളിലേക്ക് മാത്രമേ ടെമ്പററി കണക്ഷനുകള്‍ നല്‍കാവൂ. സാധാരണഗതിയില്‍ ടെമ്പററി കണക്ഷനുകള്‍ 1,2,3,4 ആഴ്ചകളിലേക്കാണ് ഡിപ്പാര്‍ട്ട്മെന്റ് ഇത് നല്‍കി വരുന്നത്. ഇക്കാരണത്താല്‍ ഇവയ്ക്ക് മാസാടിസ്ഥാനത്തില്‍ ബില്ലുകള്‍ കൊടുക്കാനാവില്ല. ടെമ്പററി കണക്ഷന്‍ നല്‍കുന്നത് സംബന്ധിച്ച ‘Work Flow’ താഴെ വിവരിക്കും പ്രകാരമാണ്. കണക്ഷന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ :- 1. കണ്‍സ്യൂമര്‍ ആപ്പ്ളിക്കേഷന്‍ രേഖപ്പെടുത്തല്‍ (ജെ.ഇ.)- Consumer Registration>>Service Connection Application>>New Connection>>Add Temporary Application . 2. സര്‍വ്വീസ് കണക്ഷന്‍ ഓര്‍ഡര്‍ (എ.ഇ.)-Service Connection Order. 3.എക്സിക്യൂട്ട് ടെമ്പററി കണക്ഷന്‍ (ജെ.ഇ)-SCO Execution>>Execute Temporary Connection. 4. അഡ്വാന്‍സ് കളക്ഷന്‍ (ബി.സി.സി)- Payments>>Temporary Connection-Advance Collection. മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം കണക്ഷന്‍ പ്രവര്‍ത്തന നിരതമാവും. ടെമ്പററി കണക്ഷനുകള്‍ ഒരു നിശ്ചിത കാലയളവിലേക്കു മാത്രമേ നല്‍കുകയുള്ളൂ. 1,2,3,4 ആഴ്ച കാലയളവുകളാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നത്. പിന്നീട് ആവശ്യമെന്നു വന്നാല്‍ ഈ കണക്ഷനുകള്‍ എക്സ്റ്റെന്റ് ചെയ്തു കൊടുക്കവുന്നതാണ്. നിരന്തരമായി കണക്ഷനുകള്‍ എക്സ്റ്റെന്റ് ചെയ്യുന്നത് നല്ല കീഴ്വഴക്കമല്ല.
|
11
|
ടെമ്പററി കണക്ഷന്‍ ബില്ലിംഗ് സംബന്ധിച്ച ‘Work Flow’ താഴെ വിവരിക്കും പ്രകാരമാണ്. ബില്ലിംഗ് :-
ഒരു ടെമ്പററി കണക്ഷന്‍ എക്സ്റ്റെന്റ് അല്ലെങ്കില്‍ ഡിസ്കണക്റ്റ് ചെയ്യുമ്പോള്‍ ബില്ല് തയ്യാറാക്കപ്പെടുന്നതാണ്. ഇത്തരത്തില്‍ കണക്ഷന്‍ നീട്ടിക്കൊടുക്കുകയോ വിച്ഛേദിക്കുകയോ ചെയ്താല്‍ ആ കണ്‍സ്യൂമര്‍ക്ക് അതുവരെയുള്ള ബില്ല് തയ്യാറാക്കപ്പെടുന്നതും കൌണ്ടറില്‍ ആ പണം സ്വീകരിക്കാവുന്നതുമാണ് (Payments>>Temporary Connection-Bill Collection). ഒരു തവണ അടക്കാത്തവരുടെ തുക അടുത്ത എക്സ്റ്റെന്‍ഷന്‍ അല്ലെങ്കില്‍ ഡിസ്കണക്ഷന്‍ സമയത്ത് CarryForward ചെയ്യുന്നതാണ്. ടെമ്പററി കണക്ഷനുകള്‍ മുന്‍ നിശ്ചിത കാലയളവിലേക്കായതിനാല്‍ അവയ്ക്ക് മാസാടിസ്ഥാനത്തിലോ ദിവസാടിസ്ഥാനത്തിലോ ഒന്നും ബില്ല് തയ്യാറാക്കപ്പെടില്ല. മുന്‍നിശ്ചയിച്ച കാലയളവിനുശേഷം ജെ.ഇ. മാര്‍ , എക്സ്റ്റെന്‍ഷന്‍ അല്ലെങ്കില്‍ ഡിസ്കണക്ഷന്‍ ചെയ്യാതെ ബില്ല് തയ്യാറാവില്ല. ടെമ്പററി കണക്ഷനുകളുടെ ബില്‍, സാധാരണ ബില്‍ ഫോര്‍മാറ്റില്‍ ലഭിക്കുന്നതല്ല. വെള്ള പേപ്പറില്‍ പ്രിന്റ് ചെയ്തു കൊടുക്കുക. എക്സ്റ്റെന്‍ഷന്‍,ഡിസ്കണക്ഷന്‍:-
ഒരു ടെമ്പററി കണക്ഷന്‍ കൊടുക്കുമ്പോള്‍ത്തന്നെ അതിന്റെ ‘ഡിസ്കണക്ഷന്‍ ഡ്യൂ ഡേറ്റ്’ തീരുമാനിക്കപ്പെടും. 7,14,21,28 ദിവസങ്ങള്‍ക്കുശേഷമുള്ള ഡേറ്റാണ് ഡിസ്കണക്ഷന്‍ ഡ്യൂ ഡേറ്റ് ആയി ഗണിക്കുന്നത്. ഡിസ്കണക്ഷന്‍ ഡ്യൂ ഡേറ്റിനു ശേഷം ഈ കണക്ഷന്‍ നീട്ടിക്കൊടുക്കുകയോ ഡിസ്കണക്റ്റ് (പെര്‍മനന്റ്) ചെയ്യുകയോ(Posting/Billing>>Extend/Disconnect Temporary Connection) ചെയ്യാവുന്നതാണ്. (ജെ.ഇ.). ഇവിടെ ഡിസ്കണക്ഷന്‍ ഡ്യൂ ആയവരുടെ ലിസ്റ്റ് ലഭ്യമായിരിക്കും. ഡിസ്കണക്ഷന്‍ ഡ്യൂ ഡേറ്റിനു മുന്‍പും വേണമെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കാനുള്ള അവസരം ഈ സംവിധാനത്തിലുണ്ട്. ഇതിനായി "Premature Disconnection" ബട്ടണ്‍ ഉപയോഗിക്കാവുന്നതാണ്. ഡിസ്കണക്ഷന്‍ നടത്തപ്പെട്ട ടെമ്പററി കണ്‍സ്യൂമര്‍ക്ക് റീ-കണക്ഷന്‍ നല്‍കാന്‍ സംവിധാനം അനുവദിക്കുന്നില്ല.
|
12
|
ആവശ്യമില്ലാത്തതോ പിശകുകള്‍ വന്നിട്ടുള്ളതോ ആയ ആപ്ലിക്കേഷനുകള്‍ ഡിലീറ്റ് ചെയ്യുന്നതിന് എ.ഇ മാര്‍ക്കുള്ള സംവിധാനം - Delete SC Application [Manage]. ഏതെങ്കിലും സര്‍വ്വീസ് കണക്ഷന്‍ ആപ്ലിക്കേഷന്‍ ചേര്‍ക്കുന്ന വേളയില്‍ പിശകുകള്‍ വരികയും SD അടയ്ക്കുന്നതിനു മുന്‍പ് തിരുത്തേണ്ടത് അനിവാര്യമാകുകയും ചെയ്താല്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തുക. ഇത്തരത്തില്‍ ഒഴിവാക്കപ്പെടാന്‍ സാധ്യമാവുന്ന ആപ്ലിക്കേഷനുകളുടെ പട്ടിക ഇവിടെ നല്‍കിയിട്ടുണ്ട്.
|
13
|
ഒരു കണ്‍സ്യൂമറെ സംബന്ധിക്കുന്ന സര്‍വ്വവിവരങ്ങള്‍ക്കും MIS Reports>>ConsumerDetails>>ConsumerProfile. പുതിയ കണ്‍സ്യൂമറുടെ കണക്ഷന്‍ എക്സിക്യൂട്ട് ചെയ്തു കഴിഞ്ഞാല്‍ Profileന്റെ പ്രിന്റ് എടുത്ത് ഫയലില്‍ സൂക്ഷിക്കുക. പഴയ കണ്‍സ്യൂമറുടെ അപൂര്‍ണ്ണമായ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുവാന്‍ Manage>>Masters...>>ConsumerProfileEdit. കണ്‍സ്യൂമറെ സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കേണ്ടത് അതാത് എ.ഇ മാരുടെ ഉത്തരവാദിത്വമാണ്.
|
14
|
eBCM സംവിധാനത്തിലുള്ള പ്രധാന നടപടികളുടെ തത്സമയ വിവരങ്ങള്‍ തിരയാവുന്ന ‘Activity Log’ല്‍ ലഭ്യമാണ്. സബ്-ഡിവിഷനുകളിലെല്ലാം നടക്കുന്ന നടപടികളുടെ തത്സമയവിവരങ്ങള്‍ ഇ.ഇ. ക്കും അഡ്മിനിസ്ട്രേറ്റര്‍ക്കും ഇതുവഴി ലഭ്യമാണ്.
|
15
|
പുതിയ കണ്‍സ്യൂമറെ ചേര്‍ക്കുമ്പോള്‍ ഈ വ്യക്തി മുന്‍പ് ലക്ഷദ്വീപില്‍ എവിടെയെങ്കിലും ഏതെങ്കിലും തരത്തില്‍ ഡിപ്പാര്‍ട്ട്മെന്റിന് കടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുവാനായി ആ കണ്‍സ്യൂമറുടെ മുന്‍ കണ്‍സ്യൂമര്‍ നമ്പര്‍ ചോദിച്ച് Enter old consumer no if any: എന്ന കോളത്തില്‍ ചേര്‍ത്ത് ‘Check for old non-payment’ എന്ന ബട്ടണ്‍ പ്രെസ്സ് ചെയ്താല്‍ മനസ്സിലാക്കാവുന്നതാണ്. Govt consumer. ന്റെ കാര്യത്തില്‍ മുന്‍കാല കടങ്ങള്‍ കണ്ടെത്താന്‍ എംപ്ലോയീകോഡ് ഉപയോഗിക്കുക
|
16
|
സര്‍വ്വീസ്‍ കണക്ഷനുകള്‍ ചേര്‍ക്കുമ്പോള്‍, Connection Load കാല്‍കുലേറ്റ് ചെയ്യുന്നത് ലിസ്റ്റിലുള്ള എല്ലാ അപ്പാരട്ടസുകളുടെയും ലോഡ് കൂട്ടിയിട്ടാണ്. അതിനാല്‍ അപ്പാരട്ടസ് രേഖപ്പെടുത്തുമ്പോള്‍ കൃത്യത പാലിക്കുക.ഇന്‍ഡസ്ട്രിയല്‍ കണക്ഷനുകള്‍ക്ക് സി.സി. ചാര്‍ജ്ജ് കാല്‍കുലേഷനില്‍ കിലോവോള്‍ട്ട്-ആമ്പിയറിലുള്ള[KVA] ‘ലോഡ്’ പരിഗണിച്ചിട്ടുണ്ട്. അതായത് മിനിമം സി.സി ചാര്‍ജ്ജ് കാല്‍കുലേറ്റ് ചെയ്യാന്‍ ഇന്‍ഡസ്ട്രിയല്‍ താരിഫ് മിനിമം x കണക്ഷന്‍ ലോഡുമായി താരതമ്യം നടത്തേണ്ടിവരും. അതിനാല്‍ കണക്ഷന്‍ ലോഡ് തെറ്റായിരുന്നാല്‍ ബില്‍ തുകയിലും പിശകുണ്ടാവും. അതിനാല്‍ അപ്പാരട്ടസ് ലിസ്റ്റും വാട്ടേജും കിറുകൃത്യമായിരിക്കണം
|
17
|
Govt. Accomodation ഉള്ള പ്രൈവറ്റ് കണ്‍സ്യൂമേഴ്സിനെ add ചെയ്യുമ്പോള്‍ തെറ്റായി Govt. ടൈപ്പില്‍ പെടുത്തുവാന്‍ പാടില്ല. ഇത് SD ഇനത്തില്‍ നഷ്ടം ഉണ്ടാക്കും. കൂടാതെ ടൈപ്പ് മാറിയാല്‍ നടപടിക്രമങ്ങളും മാറും. Govt. Accomodation രേഖപ്പെടുത്തുമ്പോള്‍ ഉപഭോക്താവിന്റെ Employee Code രേഖപ്പെടുത്തേണ്ടതാണ്.
|
18
|
പുതിയ കണക്ഷനുകള്‍ എക്സിക്യൂട്ട് ചെയ്യുമ്പോഴും മീറ്റര്‍ ചേഞ്ച് ചെയ്യുമ്പോഴും ‘Meter MF’ കൊടുക്കുന്നത് പിശകിയാല്‍ ഭീമമായ കണ്‍സ്യൂമര്‍ ബില്ലുകള്‍ തുകകള്‍ ഉണ്ടാവുന്നതിന് ഇടയാക്കും. Actual Consumption=MeterMF x ReadingDifference എന്നുള്ള സമവാക്യം ഓര്‍ക്കുക. മീറ്റര്‍ കമ്പനി സ്പെസിഫിക്കേഷന്‍ അനുസരിച്ചുള്ള Meter MF(Multiplication Factor) തന്നെ രേഖപ്പെടുത്തുക.
|
19
|
എല്ലാ മാസവും ബില്‍ കളക്ഷന്‍ (പണമിടപാടുകള്‍) അതാത് എ.ഇ. മാര്‍ സെറ്റ് ചെയ്യുന്ന ഡേറ്റ്-ടൈം നിയന്ത്രണങ്ങള്‍ക്കനുസരിച്ച് നടത്താവുന്നതാണ്.എ.ഇ മാര്‍ ഡേറ്റും ടൈമും രേഖപ്പെടുത്തുമ്പോള്‍ പ്രത്യേകമായി ഒരു കാര്യം ശ്രദ്ധിക്കുക,നേരത്തെ രേഖപ്പെടുത്തിയിട്ടുള്ള ഡേറ്റ്/സമയ പരിധികള്‍ക്കുള്ളില്‍ത്തന്നെ മാറ്റങ്ങള്‍ രേഖപ്പെടുത്തേണ്ട്താണ്. പരിധികള്‍ കഴിഞ്ഞാല്‍ അവ പുനഃക്രമീകരിക്കാന്‍ സാധിക്കയില്ല. വൈകുന്നേരങ്ങളിലോ പ്രഭാതങ്ങളിലോ അവധി ദിവസങ്ങളിലോ പോലും പണമിടപാടുകള്‍ നടത്താവുന്നതാണ്. സംവിധാനം, ഇക്കാര്യത്തില്‍ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം അതാത് എ.ഇ. മാര്‍ക്ക് നല്‍കുന്നുണ്ട്. എങ്കിലും ഒരു മാസത്തെ പണമിടപാടുകള്‍ ആ മാസാന്ത്യത്തിനു ശേഷവും മാസാന്ത്യ പ്രക്രിയകള്‍ക്കു ശേഷവും നടത്താനാവുകയില്ല.
|
20
|
പണമിടപാടുകള്‍ നടത്തുമ്പോള്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. എല്ലാത്തരം പണമിടപാടു ഫാറത്തിലും ഒരു ‘Make Payment’ ബട്ടണ്‍ ഉണ്ടായിരിക്കും. ഫാറത്തിലുള്ള എല്ലാ വിവരങ്ങളും കൃത്യമായി വിലയിരുത്തി, കൌണ്ടറില്‍ ഉള്ള ഇടപാടുകാരനെ ബോദ്ധ്യപ്പെടുത്തി പണം വാങ്ങിയ ശേഷം മാത്രമേ ‘Make Payment’ ബട്ടണില്‍ അമര്‍ത്താവൂ. ഒരിക്കല്‍ ‘Make Payment’ നടത്തി കഴിഞ്ഞാല്‍ ഒരു കാരണവശാലും അത് തിരുത്തുന്നതിനോ ക്യാന്‍സല്‍ ചെയ്യുന്നതിനോ ആവര്‍ത്തിക്കുന്നതിനോ ഉള്ള സംവിധാനം ഉണ്ടായിരിക്കുന്നതല്ല.
|
21
|
ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്മെന്റ് അഡ്ജസ്റ്റ്മെന്റുകള്‍ക്കായി ‘Make Payment’ നടുത്തുള്ള ‘Adjustments’ -ല്‍ ടിക്ക്(√) ചെയ്യുക. മറ്റ് ഇടപാടുകള്‍ ചെയ്യുമ്പോള്‍, അറിയാതെ ഇവിടെ ടിക്ക്(√) ചെയ്ത് പണം നഷ്ടപ്പെടുത്താതിരിക്കുക
|
22
|
പണമിടപാടുകള്‍ നടത്തുമ്പോള്‍ സംഭവിക്കുന്ന പിശകുകള്‍ (ക്യാഷിനു പകരം ചെക്ക്,ചെക്കിനു പകരം അഡ്ജസ്റ്റ്മെന്റ് എന്നിങ്ങനെ) തിരുത്തുന്നതിനുള്ള സംവിധാനം എ.ഇ മാര്‍ക്ക്- അന്നന്നത്തേതും തലേദിവസത്തേതും മാത്രം- ‘Alter Transaction Mode(Manage)’ എന്ന ഭാഗത്ത് ലഭ്യമാണ്. ഇത്തരം മാറ്റങ്ങള്‍ നടത്തിയാല്‍ ക്യാഷ് സ്റ്റേറ്റ്മെന്റ് വീണ്ടും പ്രിന്റ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്.
|
23
|
‘Part Payment’ നടത്തുന്നതിനുള്ള സംവിധാനം പൂര്‍ണ്ണമായും നിറുത്തിയിരിക്കുന്നു. അതിനാല്‍ ഗവര്‍മെണ്ട് കണ്‍സ്യൂമറുടെ അത്തരം പരിശ്രമങ്ങളെ നിരാകരിക്കേണ്ടതാണ്. ബില്‍ ചെയ്ത കൃത്യമായ തുകയ്ക്കുള്ള ചെക്കുകള്‍ മാത്രമേ കഴിവതും സ്വീകരിക്കാവൂ. എന്നിരുന്നാലും ചെക്ക് തുക കുറഞ്ഞുപോകുമ്പോള്‍ ബാക്കി കാഷായിത്തന്നാല്‍ സ്വീകരിക്കാവുന്നതാണ്. അതുപോലെ കൂടിയ തുകയ്ക്കുള്ള ചെക്ക് വാങ്ങി ബാക്കി കാഷായി കൊടുക്കുന്നതും അനുവദനീയമാണ്. ഏതായാലും ബില്‍തുക കൃത്യമായിത്തന്നെ വാങ്ങേണ്ടതാണ്.
|
24
|
ചിലയിടങ്ങളില്‍ ഗവണ്മെന്റ് ഡിപ്പാര്‍ട്ട്മെന്റുകള്‍ വാടകയ്ക്ക് ആപ്പീസ് ആവശ്യങ്ങള്‍ക്കായി പ്രൈവറ്റ് കെട്ടിടങ്ങള്‍ എടുക്കേണ്ടതായി വരും. അത്തരം കേസുകളില്‍ കണക്ഷനുകള്‍ പ്രൈവറ്റ് ആയിത്തന്നെ കണക്കാക്കുകയും, ഉപഭോക്താവ് റീഡിംഗുകള്‍ എത്തിക്കേണ്ടതും ബില്ല് അടക്കേണ്ടതുമാകുന്നു. അവയെ ഗവണ്മെന്റ് കണക്ഷനുകളായി കണക്കാക്കരുത്. സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാപ്പീസുകള്‍ മാത്രമേ ഗവണ്മെന്റ് ഗണത്തില്‍പെടുകയുള്ളൂ.
|
25
|
ഏതെങ്കിലും കണ്‍സ്യൂമര്‍ക്ക് ബില്ല് തയ്യാറാക്കപ്പെട്ടാല്‍ അവരെക്കൊണ്ട് അത് അടപ്പിക്കേണ്ടതാണ്. പരാതികള്‍ ഉണ്ടെങ്കില് അത് രേഖാമൂലം വാങ്ങേണ്ടതും അവയുടെ മേല്‍ എ.ഇ. ക്ക് നടപടികള്‍ എടുക്കാവുന്നതുമാണ്. പരാതി ബോധ്യപ്പെട്ടാല്‍ കൂടുതലായി വസൂലാക്കിയ തുക ‘Miscellaneous Posting’ വഴി ‘Excess Adjustment’ എന്ന പേരില്‍ രേഖപ്പെടുത്താവുന്നതാണ്. ആ തുക കണ്‍സ്യൂമറുടെ ഭാവി ബില്ലുകളില്‍ അഡ്ജസ്റ്റ് ചെയ്തു കൊടുക്കപ്പെടുന്നതാണ്. ഗവണ്മെന്റ് കണ്‍സ്യൂമറായാലും പ്രൈവറ്റ് കണ്‍സ്യൂമറായാലും ഇക്കാര്യങ്ങളില്‍ ഒരേതരത്തില്‍ പരിഗണിക്കേണ്ടതാണ്. എന്നിരുന്നാലും കണ്‍സ്യൂമര്‍ക്ക് പരാതി ഒന്നുമില്ലെങ്കില്‍ അഡ്ജസ്റ്റ്മെന്റ് നടത്തണമെന്നില്ല. ഒരുമാസം റീഡിംഗ് കൂടിപ്പോയാല്‍ പിന്‍മാസങ്ങളില്‍ കണ്‍സ്യൂമര്‍ക്ക് മിനിമം ബില്‍ വരാനുള്ള സാധ്യതയുണ്ട്. ഒരുമാസം റീഡിംഗ് കുറഞ്ഞുപോയാല്‍ പിന്‍മാസങ്ങളില്‍ കണ്‍സ്യൂമര്‍ക്ക് കൂടിയ ബില്‍ വരാനുള്ള സാധ്യതയുമുണ്ട്.
|
26
|
ഏതെങ്കിലും കണ്‍സ്യൂമര്‍ക്ക് ബില്ല് തയ്യാറാക്കുമ്പോള്‍ Entry പിഴവിനാല്‍ ബില്‍ തുക കുറഞ്ഞ് ഡിപ്പാര്‍ട്ട്മെന്റ്റിന് നഷ്ടം ഉണ്ടാവുമെന്ന് എ.ഇ. ക്ക് ബോധ്യപ്പെട്ടാല്‍ ബില്ലില്‍ കുറവു വന്ന തുക ‘Miscellaneous Posting’ വഴി ‘Shortage Adjustment’ എന്ന പേരില്‍ രേഖപ്പെടുത്താവുന്നതാണ്. ആ തുക കണ്‍സ്യൂമറുടെ അടുത്ത ബില്ലില്‍ Misc. Charges ആയി വസൂലാക്കാവുന്നതാണ്. ഗവണ്മെന്റ് കണ്‍സ്യൂമറായാലും പ്രൈവറ്റ് കണ്‍സ്യൂമറായാലും ഇക്കാര്യങ്ങളില്‍ ഒരേതരത്തില്‍ പരിഗണിക്കേണ്ടതാണ് .എന്നിരുന്നാലും പരാതി ഒന്നുമില്ലെങ്കില്‍ അഡ്ജസ്റ്റ്മെന്റ് നടത്തണമെന്നില്ല. ഒരുമാസം റീഡിംഗ് കൂടിപ്പോയാല്‍ പിന്‍മാസങ്ങളില്‍ കണ്‍സ്യൂമര്‍ക്ക് മിനിമം ബില്‍ വരാനുള്ള സാധ്യതയുണ്ട്. ഒരുമാസം റീഡിംഗ് കുറഞ്ഞുപോയാല്‍ പിന്‍മാസങ്ങളില്‍ കണ്‍സ്യൂമര്‍ക്ക് കൂടിയ ബില്‍ വരാനുള്ള സാധ്യതയുമുണ്ട്.
|
27
|
പ്രൈവറ്റ് കണ്‍സ്യൂമര്‍ക്ക് ‘മീറ്റര്‍ കാര്‍ഡ്’ നിര്‍ബന്ധമാക്കുക. ഓരോ പ്രാവശ്യവും ബില്ല് അടക്കുന്നതിന് വരുമ്പോള്‍ കണ്‍സ്യൂമര്‍ അയാളുടെ റീഡിംഗ് കാര്‍ഡില്‍ രേഖപ്പെടുത്തേണ്ടതും അത് ശരിയാണെന്നു ‘ബില്‍ക്ലാര്‍ക്ക്’ ബോധ്യപ്പെടേണ്ടതുമാണ്. മീറ്റര്‍ കാര്‍ഡില്‍ കാണുന്ന റീഡിംഗ് പ്രകാരം മാത്രമേ പണം സ്വീകരിക്കാവൂ. മീറ്റര്‍ കാര്‍ഡില്‍ തിരുത്തലുകള്‍ ബില്‍ ക്ലാര്‍ക്ക് ബോധ്യപ്പെട്ട് ഇനീഷ്യല്‍ ചെയ്യേണ്ടതാണ്. മീറ്റര്‍ കാര്‍ഡില്‍ റീഡിംഗ് രേഖപ്പെടുത്താതെയിരുന്നാല്‍ അത് പൂര്‍ണ്ണമായും ബില്‍ക്ലാര്‍ക്കിന്റെ ഉത്തരവാദിത്തമാണ്.
|
28
|
ഗവര്‍മെണ്ട് കണ്‍സ്യൂമര്‍ ബില്ലുകള്‍ മാസാദ്യം, മുന്മാസത്തെ മാസാന്ത്യപ്രക്രിയ (‘MonthClose’)നു ശേഷം പ്രിന്റ് ചെയ്യാവുന്നതാണ്. പണമടയ്ക്കാത്ത പ്രൈവറ്റ് കണ്‍സ്യൂമര്‍ ബില്ലുകളും[Bill cum Disconnection Notice] ഇതോടൊപ്പം എടുക്കാവുന്നതാണ്. ഈ ബില്ലുകള്‍ കണ്‍സ്യൂമര്‍ക്ക് എത്രയും വേഗം എത്തിച്ചു കൊടുക്കേണ്ടതാണ്.
|
29
|
പ്രൈവറ്റ് കണ്‍സ്യൂമറുടെ ബില്‍ അടയ്ക്കുന്നതിന്, റീഡിംഗ് അടിച്ച ശേഷം ‘View Bill’ ബട്ടണില്‍ അമര്‍ത്തിയാല്‍ കിട്ടുന്ന ബില്‍ തുക കണ്‍സ്യൂമറെ അറിയിക്കുകയും പണം സ്വീകരിക്കുകയും ചെയ്ത ശേഷം മാത്രമേ ‘Make Payment’ ബട്ടണ്‍ അമര്‍ത്താവൂ. ‘Make Payment’ നടത്തിക്കഴിഞ്ഞാല്‍ ഒരു തരത്തിലും ബില്‍തുക മാറ്റാനാവില്ല, പണം കിട്ടിയില്ലെങ്കില്‍ ബില്‍ക്ലാര്‍ക്കിന്റെ കയ്യില്‍ നിന്ന് തുക അടയ്ക്കേണ്ടതായി വരും. തെറ്റായി റീഡിംഗ് രേഖപ്പെടുത്തി ബില്‍ തുക ഭീമമായാല്‍ ‘Make Payment’നു മുന്‍പ് ‘Go Back’ ചെയ്ത് കറക്ഷന്‍ നടത്തുക
|
30
|
പ്രൈവറ്റ് കണ്‍സ്യൂമറുടെ ബില്ലുകള്‍ സ്വീകരിക്കുന്നതിനുള്ള പേജില്‍ ‘View Bill’ ചിലപ്പോള്‍ 2 ഇടത്ത് കാണും. ഇതിന്റെ അര്‍ത്ഥം കണ്‍സ്യൂമര്‍ മുന്മാസത്തെ ബില്ല് അടച്ചിട്ടില്ല എന്നാണ്. അത്തരം കണ്‍സ്യൂമര്‍ക്ക് 2 തരത്തില്‍ പേമെന്റ് നടത്താവുന്നതാണ്. അതായത് കഴിഞ്ഞ മാസത്തെ ബില്‍ മാത്രമായോ(1st View Bill) ഇമ്മാസത്തേതും കൂടിച്ചേര്‍ത്ത് ഒറ്റ ബില്ലായോ (2nd View Bill) അട്ക്കാവുന്നതാണ്. കഴിഞ്ഞ മാസത്തെ ബില്‍ മാത്രമട്ക്കുന്ന കണ്‍സ്യൂമര്‍ മാസാന്ത്യത്തിനു മുന്‍പ് ഒരു പ്രാവശ്യം കൂടി ഫൈനല്‍ റിഡിംഗ് സഹിതം ബില്‍ അടക്കേണ്ടതാണ്. അല്ലെങ്കില്‍ മാസാന്ത്യത്തില്‍ ബിലേറ്റഡ് ആയി അടുത്ത 20ന് ശേഷം ഡിസ്കണക്ഷനിലേക്കു(ഫ്യൂസ്-ഓഫ്) പോകുന്നതാണ്.
|
31
|
ഗവണ്മെന്റ് കണ്‍സ്യൂമറുടെ ബില്‍ സ്വീകരിക്കുന്നതിന് കണ്‍സ്യൂമര്‍ നമ്പര്‍ അടിക്കുമ്പോള്‍ കിട്ടുന്ന ‘View Bill’ ബട്ടണില്‍ അമര്‍ത്തിയാല്‍ ബില്‍ തുകയുടെ വിവരണം ലഭിക്കുന്നതാണ്.സ്ക്രീനില്‍ കാണുന്ന ബില്‍ തുക കണ്‍സ്യൂമറെ അറിയിക്കുകയും പണം സ്വീകരിക്കുകയും ചെയ്ത ശേഷം മാത്രമേ ‘Make Payment’ ബട്ടണ്‍ അമര്‍ത്താവൂ. പണം കിട്ടിയില്ലെങ്കില്‍ ബില്‍ക്ലാര്‍ക്കിന്റെ കയ്യില്‍ നിന്ന് തുക അടയ്ക്കേണ്ടതായി വരും.
|
32
|
ഒരു മാസം ഒരു കണ്‍സ്യൂമര്‍ പണമടക്കാതിരുന്നാല്‍ അയാള്‍ക്കുള്ള ബില്ല്, പിന്മാസം ഡിസ്കണക്ഷന്‍ നോട്ടീസായി വീട്ടില്‍ എത്തിക്കേണ്ടതാണ്. അത്തരം സന്ദര്‍ഭത്തില്‍ അയാളുടെ 3 മുന്മാസ കണ്‍സമ്പ്ഷനുകളുടെ ആവറേജ് (Approximate Consumption Method [ACM]) ഉപയോഗിച്ച് കണ്‍സമ്പ്ഷന്‍ കണ്ടുപിടിക്കുന്നതും പിന്മാസത്തില്‍ കൃത്യമായ റീഡിംഗ് കൊണ്ടുവന്നാല്‍ മുന്മാസത്തെ കണ്‍സമ്പ്ഷനായി കൂട്ടിയത് തന്മാസ കണ്‍സമ്പ്ഷനില്‍ നിന്ന് കുറച്ച് അഡ്ജ്സ്റ്റ്മെന്റ് കൊടുക്കുന്നതുമാണ്. അഡ്ജസ്റ്റ്‌മെന്‍റ് മുഴുവനായി നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ഉദാ:- 3 മുന്മാസങ്ങളിലെ കണ്‍സമ്പ്ഷനുകള്‍ യഥാക്രമം 100,120,110 എന്നിവയാണെങ്കില്‍ റീഡിംഗ് കിട്ടാത്ത ഇമ്മാസം 100+110+120=330,330/3=110 യൂണിറ്റിന്റെ ആവറേജില്‍ ബില്ല് കൊടുക്കുകയും അടുത്തമാസം ഫൈനല്‍ റീഡിംഗ് കൊണ്ടുവരുമ്പോള്‍ ഈ 110 യൂണിറ്റ് അടിസ്ഥാനമാക്കിയ തുക പുതിയ തുകയില്‍ നിന്ന് കുറച്ച് അഡ്ജസ്റ്റ്‌മെന്‍റ് കൊടുക്കുകയും ചെയ്യുന്നു. അങ്ങിനെ അഡ്ജസ്റ്റ് ചെയ്‌താല്‍ തീരാതെ വരുന്ന തുകയുന്ടെന്കില്‍ ബാക്കിയുള്ളവ അടുത്തമാസ(ങ്ങളില്) അഡ്ജസ്റ്റ് ചെയ്യുന്നതാണ്.
|
33
|
Belated ആയ ഒരു കണ്‍സ്യൂമര്‍ ഡിസ്കണക്ഷനിലെത്തുന്നതിനു(ഫ്യൂസ്-ഓഫ്) മുന്‍പ് ഇതുവരെയുള്ള (ഇമ്മാസത്തേതുള്‍പ്പെടെ) തുക അടക്കുകയാണെങ്കില്‍ അയാള്‍ക്ക് കഴിഞ്ഞ മാസം നല്‍കിയ ACM Consumption അഡ്ജസ്റ്റ് ചെയ്ത് കൊടുക്കുന്നതാണ്. സ്ഥിരമായി ബിലേറ്റഡ് ആകുന്നവരാണെങ്കിലും തൊട്ടു മുന്മാസത്തെ ACM Consumption മാത്രമേ അഡ്ജസ്റ്റ് ചെയ്തു കൊടുക്കുകയുള്ളൂ. ACM തുക മുഴുവനായും അഡ്ജസ്റ്റ്മെന്റ് ചെയ്തു കൊടുക്കുന്നതാണ്. പുതിയ മാസത്തെ Consumption charges മുന്മാസത്തെ ACM Consumption-നേക്കാള്‍ കുറഞ്ഞിരുന്നാല്‍ ബാക്കിയുള്ള തുക അടുത്ത മാസ(ങ്ങളില്)വരുന്ന ബില്ലില് അഡ്ജസ്റ്റ് ചെയ്തു കൊടുക്കുന്നതാണ്.
|
34
|
എല്ലാ മാസവും 21ന് ‘ഡിസ്കണക്ഷന്(ഫ്യൂസ്-ഓഫ്) ഡ്യൂ ലിസ്റ്റ്’ തയ്യാറാക്കപ്പെടുന്നതാണ്. പണമടയ്ക്കാത്ത ‘ഡിസ്കണക്ഷന്‍ ഡ്യൂ’ ഉപഭോക്താക്കളെ തീര്‍ച്ചയായും അതാത് മാസത്തെ അവസാന കളക്ഷന്‍ ഡേറ്റിനു മുമ്പായി പണമടപ്പിക്കുകയോ ഡിസ്കണക്റ്റ്(ഫ്യൂസ്-ഓഫ്) ചെയ്ത് ഫൈനല്‍ റീഡിംഗ് രേഖപ്പെടുത്തുകയോ ചെയ്യുക. മാസാന്ത്യത്തിലെ ഓട്ടോ-ഡിസ്കണക്ഷനിലേക്കു പോയാല്‍ ഡിസ്കണക്ഷന്‍ റീഡിംഗുകള്‍ നഷ്ടമാവും. മാസാന്ത്യപ്രക്രിയ നടത്തി അടുത്ത മാസം ബില്ലിങ് ആരംഭിക്കുന്നതിനു മുന്‍പ് ഫ്യൂസ് ഊരല്‍ പൂര്‍ത്തിയാക്കുക. ഫ്യൂസ് ഊരിയ കണ്‍സ്യൂമറുടെ ഡിസ്കണക്ഷന്‍ റിഡിംഗ് മാസാന്ത്യത്തിനു മുമ്പ് രേഖപ്പെടുത്തുക.
|
35
|
അതുപോലെ തന്നെ ഡിസ്കണക്ഷന്‍(ഫ്യൂസ്-ഓഫ്) ഡ്യൂ ആയ കണ്‍സ്യൂമേഴ്സിന്റെ ഫൈനല്‍ റീഡിംഗ് എടുത്ത് ഫ്യൂസ് ഊരിയ ശേഷം മാത്രം ഈ സംവിധാനത്തില്‍ ഡിസ്കണക്ഷന്‍ രേഖപ്പെടുത്താന്‍ പാടുള്ളൂ. അത്തരം എല്ലാ കണക്ഷനുകളും MonthClose-നു മുമ്പായി ഡിസ്കണക്റ്റ്(ഫ്യൂസ്-ഓഫ്) ചെയ്യേണ്ടതും ആണ്. AE/JE മാര്‍ ഡിസ്കണക്റ്റ് ചെയ്യാത്തതിനാല്‍ Auto-Disconnection-ലേക്ക് പോകുന്ന അത്തരം സര്‍വ്വീസ് കണക്ഷനുകളിലും MonthClose date-നു ശേഷം PowerSupply ഉണ്ടാകാന്‍ പാടുള്ളതല്ല.
|
36
|
ഡിസ്കണക്ഷന്‍(ഫ്യൂസ്-ഓഫ്) നടത്തപ്പെട്ട ഉപ്ഭോക്താക്കള്‍ക്ക് അതിനുശേഷവും പണമടയ്ക്കാവുന്നതും അങ്ങനെ ‘റീകണക്ഷന്‍ ഡ്യൂ’ ആകാവുന്നതുമാണ്. കണ്‍സ്യൂമര്‍ ആവശ്യപ്പെട്ടാല്‍, രൂപ 50(I Phase) രൂപ 100(III Phase) റീകണക്ഷന്‍ ഫീസോടുകൂടി(അടുത്ത മാസത്തെ ബില്ലില്‍)ജെ.ഇ. മാര്‍ക്ക് അവരെ റീകണക്റ്റ് ചെയ്യാവുന്നതാണ്. റീകണക്റ്റ് ചെയ്യുമ്പോള്‍ അവരുടെ റീകണക്ഷന്‍ റീഡിംഗ് രേഖപ്പെടുത്തേണ്ടതാണ്. ഡിസ്കണക്റ്റ് ആയി പണമടച്ചവര്‍ക്ക് പണമടക്കാതിരുന്ന ആദ്യമാസം മുതല്‍ 6 മാസത്തിനകം എപ്പോള്‍ വേണമെങ്കിലും റീകണക്ഷന് ആവശ്യപ്പെടാവുന്നതാണ്. അതിനു ശേഷം അവര്‍ ഓട്ടോ-ഡീആക്റ്റിവ് (ഡീ-ലിസ്റ്റ്) ആകും. Outstanding തുക കിട്ടാകടമായി മാസം തോറും കണ്‍സ്യൂമറുടെ പേരില്‍ കിടക്കും. റീകണക്ഷന്‍ ഒരു തരത്തിലും അനുവദിക്കില്ല. പഴയ കണ്‍സ്യൂമര്‍ നമ്പറിലെ കുടിശ്ശിഖ അടച്ച് ശേഷം പുതിയ കണക്ഷനു വേണ്ടി അപേക്ഷ കൊടുക്കാവുന്നതാണ്.
|
37
|
ഡിസ്കണക്റ്റായ(ഫ്യൂസ്-ഓഫ്) കണ്‍സ്യൂമേഴ്സിനെ പണമടപ്പിച്ച് റീകണക്ഷന്‍ നല്‍കുവാന്‍ ഡിപ്പാര്‍ട്ട്മെന്റ് ശ്രദ്ധിക്കേണ്ടതാണ്. റീകണക്റ്റ് ചെയ്യാതെ മുന്നോട്ടുപോയാല്‍ അവര്‍ 6 മാസത്തെ Non-Payment[BLTD,DIS1,DIS2,DIS3,DIS4,DIS5] നു ശേഷം ഓട്ടോ ഡീആക്റ്റിവേറ്റാകുകയും പണമടച്ചാല്‍ പോലും റീ കണക്ഷന്‍ കിട്ടാതെയാവുകയും ചെയ്യും. അവരെ ഒരു വിധത്തിലും തിരികെ ആക്റ്റീവ് ലിസ്റ്റില്‍ പെടുത്താനാവില്ല. അതിനാല്‍ പൂര്‍ണ്ണമായും സ്വയം ബോധ്യപ്പെട്ടും കണ്‍സ്യൂമറെ ബോദ്ധ്യപ്പെടുത്തിയും വേണം ഡിസ്കണക്ഷന്‍ നടത്തുവാന്. ഡിസ്കണക്ഷന്‍ നോട്ടീസ് നല്‍കി പണമടയ്ക്കുന്നതിനുള്ള അവസരം 20 തീയ്യതി വരെ നല്‍കിയ ശേഷം സര്‍വ്വീസ് കണക്ഷനുകള്‍ വിച്ഛേദിച്ച ശേഷം മാത്രമേ ‘ഓണ്‍ലൈനില്‍ ഡിസ്കണക്റ്റ് ചെയ്യാവൂ’.
|
38
|
എല്ലാ മാസവും ഗവര്‍മെണ്ട് കണ്‍സ്യൂമര്‍ റീഡിംഗുകള്‍, പിഴവുകള്‍ ഇല്ലാതെ അതാത് മാസത്തെ അവസാന കളക്ഷന്‍ ഡേറ്റിനു മുമ്പായി രേഖപ്പെടുത്തേണ്ടതാണ്. ആദ്യ കളക്ഷന്‍ ഡേറ്റു മുതല് അതാത് മാസത്തെ അവസാന കളക്ഷന്‍ ഡേറ്റ് വരെ എത്ര തവണ വേണമെങ്കിലും സ്വയം തിരുത്താവുന്നതാണ്. മാസാന്ത്യ പ്രക്രിയകള്‍ക്കു ശേഷം, പിഴവുകള്‍ തിരുത്തുന്നതിനുള്ള സംവിധാനം ഉണ്ടാവില്ല. അത്തരം പിഴവുകള്‍ ഉണ്ടാക്കി ഭീമമായ ബില്ലുകള്‍ കണ്‍സ്യൂമര്‍ക്ക് ചുമത്തുവാന്‍ പാടുള്ളതല്ല. അതിനാല്‍ ഗവണ്മെന്റ് കണ്‍സ്യൂമര്‍ റീഡിംഗുകള്‍ എടുക്കുന്ന കാര്യത്തിലും അത് കൃത്യമായി രേഖപ്പെടുത്തുന്ന കാര്യത്തിലും എ.ഇ,ജെ.ഇ മാര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. മീറ്റര്‍ സ്റ്റക്ക് ഒരു കാരണവശാലും തെറ്റായി രേഖപ്പെടുത്തരുത്. തിരുത്തുവാനുള്ള അവസരം ഇല്ല. മീറ്റര്‍ സ്റ്റക്ക് ആയാല്‍ പിന്നെ മീറ്ററ് ചേഞ്ച് മാത്രമാണ് സാദ്ധ്യമായ നടപടി
|
39
|
ജെ.ഇ. പെര്‍മനനന്റ് ഡിസ്കണക്ഷന്‍ (On Request) ചെയ്യുമ്പോള്‍ അത്തരം കണ്‍സ്യൂമറുടെ അവസാന ബില്ല് തയ്യാറാവും. കൌണ്ടറില്‍ പണമടക്കാനുള്ള അവസരവും ഉണ്ടാവും. ഏതു സമയത്ത് ഡിസ്കണക്റ്റ് ചെയ്താലും അയാള്‍ക്ക് ഒരു ‘Final Bill’ അടക്കേണ്ടതായി വരും. അതിനാല്‍ ഒരു കണ്‍സ്യൂമര്‍ ഡിസ്കണക്ഷന്‍ ചോദിച്ചാല്‍ അമ്മാസത്തെ പണം അടപ്പിക്കാതെ തന്നെ ഡിസ്കണക്റ്റ് ചെയ്യുക. അവരുടെ ഫൈനല്‍ ബില്ലില്‍ തന്മാസത്തെ കണ്‍സമ്പ്ഷന്‍ ചാര്‍ജ്ജും Arrear ഉണ്ടെങ്കില്‍ അതും വാങ്ങുന്നതാണ്. Final Bill അടപ്പിക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. അല്ലെങ്കില്‍ ആ തുക എല്ലാ മാസവും Outstanding ആയി നില്‍ക്കും. ഫൈനല്‍ ബില്ലില്‍ Contractual Obligatory Fee (COFee) ഉണ്ടാവാന്‍ സാധ്യത ഉണ്ട്. കണക്ഷന്‍ 3 വര്‍ഷത്തേക്ക് എന്നുള്ള കോണ്ട്രാക്റ്റ് മുടക്കുന്നവര്‍ ‘കുറവുള്ള മാസം X മിനിമം താരിഫ്’ നു തുല്യമായ തുക COFee ആയി അടക്കേണ്ടതാണ്. ഗവര്‍മെണ്ട്, ഗവര്‍മ്മെണ്ട് അക്കോമഡേഷന്‍ കേസുകളില്‍ COFee ചാര്‍ജ്ജ് ചെയ്യപ്പെടില്ല.ഒരു കണ്‍സ്യൂമര്‍ പെര്‍മനനന്റ് ഡിസ്കണക്ഷന്‍ റിക്ക്വസ്റ്റ് ചെയ്താല്‍ അയാളുടെ ഫൈനല്‍-മീറ്റര്‍റീഡിംഗ് ഡിപ്പാര്‍ട്ട്മെന്റ് വെരിഫൈ ചെയ്തശേഷം മാത്രം ഡിസ്കണക്ഷന്‍ നടത്തുക. വെരിഫൈ ചെയ്യാതെ, കണ്‍സ്യൂമര്‍ പറയുന്ന റീഡിംഗ് സ്വീകരിച്ച് ബില്ല് തയ്യാറാക്കിയാല്‍ ഗവര്‍മെണ്ട് പണം നഷ്ടപ്പെടുത്തുന്നതിനു തുല്യമാണ്. ശ്രദ്ധിക്കുക.
|
40
|
ഗവ. കണ്‍സ്യൂമര്‍ റീഡിംഗുകള്‍ രേഖപ്പെടുത്തിയ ശേഷം, മാസാന്ത്യക്ലോസിംഗിന് മുന്‍പായി, രേഖപ്പെടുത്തിയ റീഡിംഗ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ വരാവുന്ന(Projected Bill) ബില്‍ തുകകള്‍ കാണുവാന്‍ Reports>>Consumer Bill>>Projected Bill.... ഉപയോഗിക്കുക. ഇങ്ങനെയുള്ള ബില്‍തുകകള്‍ പരിശോധിച്ച ശേഷം തെറ്റായി രേഖപ്പെടുത്തിയിട്ടുള്ള റീഡിംഗുകള്‍ മാസാന്ത്യക്ലോസിങ്ങിനു മുന്‍പ് കറക്റ്റ് ചെയ്യുക. ‘MonthClose’ നു മുമ്പായി എത്ര തവണ വേണമെങ്കിലും മാറ്റങ്ങള്‍ വരുത്താവുന്നതാണ്. ഈ സംവിധാനങ്ങളെല്ലാം അവഗണിച്ചുകൊണ്ട് ഗവ. ബില്ലുകളില്‍ തെറ്റു വരുത്തിയാല്‍ അത് അനാസ്ഥയായിത്തന്നെ പരിഗണിക്കുന്നതാണ്. ഒരു കാരണവശാലും ബില്ലുകള് Manually കറക്റ്റ് ചെയ്യാന്‍ സാധ്യമല്ല.
|
41
|
ഗവണ്‍മെന്റ് ഉപഭോക്താക്കള്‍ക്കു മാത്രമേ ‘Door Lock’ ബാധകമാകൂ. ഗവണ്‍മെന്റ് ഉപഭോക്താക്കളുടെ റീഡിംഗ് എടുക്കാന്‍ ചെല്ലുന്ന അവസരത്തില്‍ Door Lock ആണെങ്കില്‍ റീഡിംഗിനു പകരം ‘Door Lock’ മാര്‍ക്കു ചെയ്യണം. അവരുടെ ആ മാസത്തെ റീഡിംഗ് Approximate Consumption Method [ACM] ഉപയോഗിച്ചു കണ്ടുപിടിക്കുന്നതും ബില്ല് തയ്യാറാക്കുന്നതുമാണ്. ഇത്തരത്തില്‍ ‘Door Lock’ രേഖപ്പെടുത്തിയ കണ്‍സ്യൂമര്‍ പിന്മാസത്തില്‍ റീഡിംഗ് കിട്ടുന്ന അവസരത്തില്‍ കൃത്യമായ കണ്‍സമ്പ്ഷനില്‍ നിന്ന് മുന്‍ മാസത്തില്‍ ബില്ല് ചെയ്ത കണ്‍സമ്പ്ഷന്‍ കുറച്ചേ ബില്ല് ചെയ്യുകയുള്ളൂ. ഇങ്ങനെ കണ്‍സ്യൂമര്‍ തുടര്‍ച്ചയായ ഒന്നിലധികം മാസങ്ങളില്‍ ‘Door Lock’ ആയിരുന്നാല്‍ റീഡിംഗ് കിട്ടുന്ന മാസം അതുവരെയുള്ള എല്ലാ [ACM] കണ്‍സമ്പ്ഷനും അഡ്ജസ്റ്റ്മെന്റ് കൊടുക്കുന്നതാണ്. എന്നിരുന്നാലും ഇപ്പോഴത്തെ കണ്‍സമ്പ്ഷന്‍ അഡ്ജസ്റ്റ് ചെയ്യാനുള്ള കണ്‍സമ്പ്ഷനേക്കാള്‍ കുറവാണെങ്കില്‍, കണ്‍സമ്പ്ഷന്‍ 0 ആയിക്കണക്കാക്കുന്നതാണ്.
|
42
|
രേഖപ്പെടുത്തുന്ന ഗവര്‍മെണ്ട് കണ്‍സ്യൂമര്‍ റീഡിംഗുകള്‍ കൃത്യമായിരിക്കുവാന്‍ ഉദ്യോഗസ്ഥരെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഏതെങ്കിലും ഗവ. കണ്‍സ്യൂമര്‍ റീഡിംഗുകള്‍ രേഖപ്പെടുത്താതെ വിട്ടാല്‍ അത് DoorLock ആയി പരിഗണിക്കുകയും പിന്മാസത്തില്‍ Adjust ചെയ്തു കൊടുകയും ചെയ്യുന്നുണ്ട്. അതിനാല്‍ DoorLock അല്ലാത്തവരെ DoorLock ആക്കുകയും, DoorLock ആയവരുടേത് രേഖപ്പെടുത്താതെയിരിക്കുകയും ചെയ്താല്‍ അര്‍ഹതയില്ലാത്ത കണ്‍സ്യൂമര്‍ക്ക് Adjustment ലഭിക്കാനിടവരുകയും ഡിപ്പാര്‍ട്ട്മെന്റിന് പണം നഷ്ടപ്പെടുകയും ചെയ്യും. ELEC ഡിപ്പാര്‍ട്ട്മെന്റിന്റെ സ്വന്തം കണക്ഷനുകള്‍ പോലും മീറ്റര്‍ കൃത്യമായി പരിശോധിച്ച് തന്നെ റീഡിംഗ് രേഖപ്പെടുത്തേണ്ടതാണ്. മീറ്ററുകള്‍ നോക്കാതെ ഏകദേശക്കണക്കിന് റീഡിംഗുകള്‍ രേഖപ്പെടുന്നത് ഗുരുതരമായ വീഴ്ചയാണ്.
|
43
|
ഒഴിച്ചു കൂടാന്‍ വയ്യാത്ത അവസരങ്ങളില്‍ ഗവ. കണ്‍സ്യൂമര്‍ ബില്ലുകളിലെ പിശകുകള്‍ ‘MonthClose’ നു ശേഷം കറക്റ്റ് ചെയ്യുന്നതിനായി എ.ഇമാര്‍ക്ക് Re-Generate Unpaid Govt. Bills എന്ന അവസരം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സംവിധാനം ഒരു ഗവ. കണ്‍സ്യൂമറുടെ മുന്മാസത്തെ(മാത്രം) ബില്‍, പേമെന്റിനു മുമ്പായി(മാത്രം) കറക്റ്റ് ചെയ്യുന്നതിനു സഹായിക്കുന്നു. ഇത്തരം കറക്ഷനുകള്‍ ഇ.ഇ. യുടെ നിരീക്ഷണത്തിനു വിധേയമാണ്.
|
44
|
ജെ.ഇ. പെര്‍മനനന്റ് ഡിസ്കണക്ഷന്‍ (On Request) ചെയ്യുമ്പോള്‍ അത്തരം കണ്‍സ്യൂമറുടെ അവസാന ബില്ല് തയ്യാറാവും. കൌണ്ടറില്‍ പണമടക്കാനുള്ള അവസരവും ഉണ്ടാവും. ഏതു സമയത്ത് ഡിസ്കണക്റ്റ് ചെയ്താലും അയാള്‍ക്ക് ഒരു ‘Final Bill’ അടക്കേണ്ടതായി വരും. അതിനാല്‍ ഒരു കണ്‍സ്യൂമര്‍ ഡിസ്കണക്ഷന്‍ ചോദിച്ചാല്‍ അമ്മാസത്തെ പണം അടപ്പിക്കാതെ തന്നെ ഡിസ്കണക്റ്റ് ചെയ്യുക. അവരുടെ ഫൈനല്‍ ബില്ലില്‍ തന്മാസത്തെ കണ്‍സമ്പ്ഷന്‍ ചാര്‍ജ്ജും Arrear ഉണ്ടെങ്കില്‍ അതും വാങ്ങുന്നതാണ്. Final Bill അടപ്പിക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. അല്ലെങ്കില്‍ ആ തുക എല്ലാ മാസവും Outstanding ആയി നില്‍ക്കും. ഫൈനല്‍ ബില്ലില്‍ Contractual Obligatory Fee (COFee) ഉണ്ടാവാന്‍ സാധ്യത ഉണ്ട്. കണക്ഷന്‍ 3 വര്‍ഷത്തേക്ക് എന്നുള്ള കോണ്ട്രാക്റ്റ് മുടക്കുന്നവര്‍ ‘കുറവുള്ള മാസം X മിനിമം താരിഫ്’ നു തുല്യമായ തുക COFee ആയി അടക്കേണ്ടതാണ്. ഗവര്‍മെണ്ട്, ഗവര്‍മ്മെണ്ട് അക്കോമഡേഷന്‍ കേസുകളില്‍ COFee ചാര്‍ജ്ജ് ചെയ്യപ്പെടില്ല.ഒരു കണ്‍സ്യൂമര്‍ പെര്‍മനനന്റ് ഡിസ്കണക്ഷന്‍ റിക്ക്വസ്റ്റ് ചെയ്താല്‍ അയാളുടെ ഫൈനല്‍-മീറ്റര്‍റീഡിംഗ് ഡിപ്പാര്‍ട്ട്മെന്റ് വെരിഫൈ ചെയ്തശേഷം മാത്രം ഡിസ്കണക്ഷന്‍ നടത്തുക. വെരിഫൈ ചെയ്യാതെ, കണ്‍സ്യൂമര്‍ പറയുന്ന റീഡിംഗ് സ്വീകരിച്ച് ബില്ല് തയ്യാറാക്കിയാല്‍ ഗവര്‍മെണ്ട് പണം നഷ്ടപ്പെടുത്തുന്നതിനു തുല്യമാണ്. ശ്രദ്ധിക്കുക.
|
45
|
‘മീറ്റര്‍ സ്റ്റക്ക്’,‘മീറ്റര്‍ ചേഞ്ച്’,‘ഡോര്‍ ലോക്ക്’ എന്നിവ ശ്രദ്ധാപൂര്‍വ്വം രേഖപ്പെടുത്തുക. കൃത്യമായ ഡേറ്റ് കൊടുക്കുക. അല്ലെങ്കില്‍ ഭീമമായ ബില്ലുകള്‍ ഉണ്ടാവും. ഡോര്‍ ലോക്ക് അവസ്ഥയില്‍ ‘Approximate Consumption Method [ACM]’ പ്രകാരം ബില്‍ തയ്യാറാക്കുകയും റീഡിംഗ് കിട്ടുന്ന മാസത്തില്‍ അഡ്ജസ്റ്റ് ചെയ്തു കൊടുക്കുകയും ചെയ്യുന്നു. മീറ്ററ് ചേഞ്ച് ചെയ്താല്‍ അഡ്ജസ്റ്റ്മെന്റ് ഉണ്ടാവില്ല. മീറ്റര്‍ സ്റ്റക്ക് കേസിലും ഒരിക്കലും ഫൈനല്‍ റീഡിംഗ് കിട്ടാത്തതിനാല്‍ അഡ്ജസ്റ്റ്മെന്റ് ഉണ്ടാവില്ല.
|
46
|
മീറ്റര്‍ സ്റ്റക്ക് രേഖപ്പെടുത്തുവാന്‍ നിലവില്‍ 3 സംവിധാനങ്ങള്‍ ഉണ്ട്. 1.കണ്‍സ്യൂമറുടെ റീഡിംഗ് രേഖപ്പെടുത്തുന്ന അവസരത്തില്‍. 2.ജെ.ഇ. യുടെ മെനുവിലെ ‘Record Meter Stuck’ അവസരം ഉപയോഗിച്ച്. 3.കണ്‍സ്യൂമര്‍, ഓണ്‍ലൈനില്‍ മീറ്റര്‍ സ്റ്റക്ക് രെഖപ്പെടുത്തുന്നത് വെരിഫിക്കേഷനു വേണ്ടി ജെ.ഇ യുടെ ‘HomePage’ ല്‍ എത്തുമ്പോള്‍.
|
47
|
Meter Change: നേരത്തെ മീറ്റര്‍ സ്റ്റക്ക് രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക് മാത്രമേ "മീറ്റര്‍ ചേഞ്ച്" ചെയ്യാന്‍ പാടുള്ളൂ. മീറ്റര്‍ ചേഞ്ച് ചെയ്യുന്ന സമയത്ത് കൊടുക്കുന്ന മീറ്റര്‍ റീഡിംഗും ‘മീറ്റര്‍ ചേഞ്ജ് ഡേറ്റും’ വളരെ പ്രാധാന്യമുള്ളവയാണ്. ഒരു കാരണവശാലും ഒരു ഇന്പുട്ട് ഡാറ്റ പോലും തെറ്റായി രേഖപ്പെടുത്തരുത്. കണ്‍സ്യൂമര്‍ പേമെന്റ്റിന് എത്തുമ്പോള്‍ ഫൈനല്‍ റീഡിംഗ് കൊടുക്കുന്നു. ConsumptionDays=PaymentDate - MeterChangeDate, Consumption=FinalReading - Initial Reading, ComsumptionPerDay=Consumption / ConsumptionDays, Total Consumption=ComsumptionPerDay X 30 ഈ ഫോര്‍മുല (Approximate Consumption Method [ACM]) പ്രകാരമാണ് മീറ്റര്‍ ചേഞ്ച് ചെയ്യുമ്പോള്‍ ബില്‍ തയ്യാറാക്കുന്നത്. ഇതു മനസ്സിലാക്കി വേണം മീറ്റര്‍ ചേഞ്ച് ഡേറ്റ് നല്‍കേണ്ടത്. മീറ്റര്‍ ചേഞ്ച് യഥാര്‍ത്ഥത്തില്‍ ചെയ്യുന്ന ദിവസമോ അതിനടുത്ത ദിവസമോ തന്നെ കൃത്യമായ വിവരം സിസ്റ്റത്തില്‍ ചേര്‍ക്കേണ്ടതാണ്. ഒരു കണ്സ്യൂമര്‍ മീറ്റര്‍ സ്റ്റക്ക് റിപ്പോര്‍ട്ട് ചെയ്‌താല്‍ ഉടന്‍ തന്നെ മാറ്റിക്കൊടുക്കാന്‍ മീറ്റര്‍ ഇല്ലെങ്കില്‍ മാത്രമേ സിസ്റ്റത്തില്‍ "മീറ്റര്‍ സ്റ്റക്ക്" രേഖപ്പെടുത്താവൂ.
|
48
|
Meter Swapping: മുന്‍ മീറ്റര്‍ സ്റ്റക്ക് റിപ്പോര്‍ട്ട് ഇല്ലാതെ തന്നെ ചില മീറ്ററുകള്‍ മാറ്റിക്കൊടുക്കേണ്ടതായി വന്നേക്കാം. മീറ്ററുകള്‍ സംബന്ധിച്ച് ഡിപ്പാര്‍ട്ട്മെന്‍റ്നോ കണ്‍സ്യൂമര്‍ക്കോ പരാതിക/ള്‍സംശയങ്ങള്‍ ഉണ്ടായാലും മീറ്ററുകള്‍ സ്വാപ് ചെയ്യാവുന്നതാണ്. പഴയമീറ്ററിലെ ഫൈനല്‍ കണ്‍സംക്ഷന്‍ (അതായത് അവസാനബില്ലടവിനു ശേഷമുള്ള കണ്‍സംക്ഷന്‍), സി.സി കാല്‍കുലേഷനില്‍ പരിഗണിക്കുന്നതിനാല്‍ മീറ്റര്‍ സ്വാപ്പിങ് ചെയ്യുമ്പോള്‍ പഴയ മീറ്ററിന്റെ ഫൈനല്‍ റീഡിംഗ് കൃത്യമായി രേഖപ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതാണ്. ഒരു കാരണവശാലും ഒരു ഇന്പുട്ട് ഡാറ്റ പോലും തെറ്റായി രേഖപ്പെടുത്തരുത്. യഥാര്‍ത്ഥത്തില്‍ കണ്‍സ്യൂമറുടെ കണക്ഷനില്‍ മീറ്റര്‍ മാറ്റാതെ റീഡിംഗ് കറക്ഷന് വേണ്ടി മീറ്റര്‍ സ്വാപ്പ് രേഖപ്പെടുത്തരുത്. അത് പോലെ പഴയ മീറ്ററിലെ അവസാന റീഡിംഗ് കൃത്യമായിത്തന്നെ രേഖപ്പെടുത്തേണ്ടതാണ്. ഒരു മാസത്തില്‍ ഒരു കണ്സ്യൂമര്‍ക്ക് ഒരു മീറ്റര്‍ സ്വാപ്പേ അനുവദിച്ചിട്ടുള്ളൂ. സ്വാപ്പ് ചെയ്തപ്പോള്‍ പറ്റിയ പിശകുകള്‍ വീണ്ടും കറക്റ്റ് ചെയ്യാവുന്നതാണ്.
|
49
|
സര്‍പ്രൈസ് ചെക്കുകള്‍ സ്ഥിരമായി നടത്തേണ്ടതും അവ രേഖപ്പെടുത്തേണ്ടതുമാണ്. കണ്‍സ്യൂമര്‍ പെയ്മെന്‍റ് വിന്ഡോയില്‍ അതാത് കണ്‍സ്യൂമറുടെ നേര്‍ക്ക് സര്‍പ്രൈസ് ചെക്ക് റീഡിംഗുകള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടാവും. പണമടയ്ക്കുന്ന അവസരത്തില്‍ ബില്‍ക്ലാര്‍ക്ക് ഈ സര്‍പ്രൈസ് ചെക്ക് എന്‍ട്രി വെരിഫൈ മാര്‍ക്ക്(√) ചെയ്യേണ്ടതാകുന്നു. കണ്‍സ്യൂമര്‍ കൊണ്ടുവരുന്ന റീഡിംഗുകള്‍ സര്‍പ്രൈസ് ചെക്ക് റീഡിംഗിനേക്കാള്‍ കുറവാണെങ്കില്‍ (രേഖപ്പെടുത്തിയതില്‍ പിശകുണ്ടെങ്കില്‍) ബില്ലിംഗ് കൌണ്ടര്‍ ക്ലാര്‍ക്കുമാര്‍ക്ക് അയാളുടെ ബില്‍തുക സ്വീകരിക്കാന്‍ സാധ്യമാവുകയില്ല. അവയെ വെരിഫൈ മാര്‍ക്ക് ചെയ്യാനുമാവില്ല. അത്തരം അവസരങ്ങളില്‍ ഈ വിഷയം എ.ഇ, ജെ.ഇ മാരെ അലര്‍ട്ടു ചെയ്യേണ്ടതാണ്. എ.ഇ. അല്ലെങ്കില്‍ ജെ.ഇ. ആ കണ്‍സ്യൂമറുടെ സര്‍പ്രൈസ്-ചെക്ക്-റീഡിംഗും പുതിയ റീഡിംഗും വിലയിരുത്തി നല്‍കുന്ന നിര്‍ദ്ദേശം അനുസരിച്ചു മാത്രം പണം സ്വീകരിക്കുക. എ.ഇ/ജെ.ഇ മാര്‍ ഈ കണ്‍സ്യൂമറുടെ വെരിഫൈ മാര്‍ക്ക്(√) രേഖപ്പെടുത്തിയാല്(Posting/Billing>> SurpriseCheckPosting/ Verification-Individual) അത് ഇഗ്നോര്‍ ചെയ്യപ്പെടും. പിന്നീട്‍ ബില്‍ ക്ലാര്‍ക്കിന് കുറഞ്ഞ റീഡിംഗ് വേണമെങ്കിലും സ്വികരിക്കാം. പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം, സര്‍പ്രൈസ് റീഡിംഗ്കള്‍ എടുക്കുന്നത് തന്നെ സെല്‍ഫ്-റീഡിംഗ്ല്‍ കണ്‍സ്യൂമര്‍ കള്ളം പറയാതെയിരിക്കുന്നതിനായിട്ടാണ്. അഥവാ ഡിപ്പാര്‍ട്ട്മെന്‍റ് റീഡിംഗ് എടുക്കാത്തതിനാല്‍ അപാകതകളും നഷ്ടവും ഉണ്ടാകാതെയിരിക്കാനാണ്. കണ്‍സ്യൂമറെ അനര്‍ഹമായി സഹായിക്കാനായി ഒരു സര്‍പ്രൈസ് റീഡിംഗ് പോലും വെരിഫൈ ചെയ്ത് ഇഗ്നോര്‍ ചെയ്ത് ഡിപ്പാര്‍ട്ട്മെന്‍റ്ന് നഷ്ടം വരുത്തുന്നത് ഗുരുതരമായ കൃത്യവിലോപമാണ്.
|
50
|
ഇടപാടുകള്‍ നടത്തുന്നതിനുള്ള അവസാന സമയം കഴിയുമ്പോള്‍ ‘Month Close’ വേണ്ടിയുള്ള സാങ്ക്ഷന്‍ അതാത് എ.ഇ മാര്‍ നല്‍കേണ്ടതാണ്. അതിനു ശേഷം ‘Month Close’ നടത്താവുന്നതാണ്. ഒരു സമയം ഒരു സബ്-ഡിവിഷനു മാത്രമേ ‘Month Close’ നടത്താനാവുകയുള്ളൂ. കഴിയുന്നതും നല്ല കണക്ഷന്‍ സ്പീഡുള്ള സമയത്ത് ഈ പ്രക്രിയ നടത്തേണ്ടതാണ്.
|
51
|
eBCM സിസ്റ്റത്തിന്റെ 2-ആം വാര്‍ഷികമായ 2009 ജൂലൈ ഒന്നു മുതല്‍ Generate PDF Ledger എന്ന സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു. ഈ സംവിധാനം മാസ ലെഡ്ജറുകള്‍ PDF ഫോര്‍മാറ്റില്‍ തയ്യാറാക്കി നല്‍കുന്നു. PDF ഫോര്‍മാറ്റിലായതിനാല്‍ ഈ ലെഡ്ജറുകള്‍ അതാത് കമ്പ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്യുകയും പ്രിന്റ് ചെയ്യുകയും ഭാവിയിലേക്ക് സൂക്ഷിക്കുകയും ചെയ്യാവുന്നതാണ് .ഈ സര്‍വ്വീസ് ലഭ്യമാകുന്നതിന് തുടര്‍ച്ചയായ ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമാണ്. അതിനാല്‍ ബാന്‍ഡ് വിഡ്ത്ത് നന്നായിരിക്കുമ്പോള്‍ ഈ സര്‍വ്വീസ് ഉപയോഗിക്കുക. PDF ഫോര്‍മാറ്റിലുള്ള ലെഡ്ജര്‍ റിപ്പോര്‍ട്ട് ഈ സര്‍വ്വീസിലൂടെ ലഭ്യമാകുന്നതാണ്. 6 മാസം മുന്‍പു വരെ തയ്യാറാക്കപ്പെട്ട എല്ലാ റിപ്പോര്‍ട്ടുകളും സംരക്ഷിക്കപ്പെടുന്നതാണ്.
|
52
|
eBCM-ല്‍ Transaction Revert (ie. to revert cash payments) സംവിധാനം Manage Menu-ല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. അതായത്, ബില്ലിംഗ് കൌണ്ടറുകളില്‍ നടത്തപ്പെടുന്ന ക്യാഷ് കളക്ഷനുകളില്‍ പിശകുകള്‍ സംഭവിച്ചാല്‍ അത്തരം പേമെന്റുകള്‍ റിവേര്‍ട്ട് (ക്യാന്‍സല്‍) ചെയ്യുന്നതിന് അതാത് സബ്-ഡിവിഷനിലെ ജെ.ഇ,ഏ.ഇ മാര്‍ക്ക് സാധ്യമാണ്. ജെ.ഇ-ക്ക് തൊട്ടു മുന്‍ ദിവസത്തെയും ഏ.ഇ-ക്ക് 2 ദിവസം മുന്നത്തെയും പേമെന്റുകള്‍ റിവേര്‍ട്ട് ചെയ്യാവുന്നതാണ്. eBCM Admin-ന് 3 ദിവസം മുന്‍പുള്ള ട്രാന്‍സാക്ഷനുകള്‍ വരെ റിവേര്‍ട്ട് ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു. എന്നിരുന്നാലും കണ്‍സ്യൂമര്‍ ബില്ലല്ലാത്ത ഒന്നും റിവേര്‍ട്ട് ചെയ്യാന്‍ സംവിധാനം അനുവദിക്കുകയില്ല. പുതുക്കിയ ക്യാഷ് സ്റ്റേറ്റ്മെന്റുകള്‍ പ്രിന്റ് ചെയ്യാന്‍ മറക്കരുത്
|
53
|
മതിയായ വിവരങ്ങള്‍ ഓര്‍ക്കാതെ/ഇല്ലാതെയിരിക്കുമ്പോള്‍ ഒരു കന്‍സ്യൂമറെ സംബന്ധിക്കുന്ന വിവരങ്ങള്‍ "തിരയുവാന്‍" സേര്‍ച്ച് സംവിധാനം ഉപയോഗിക്കുക.
|
54
|
"Activity Log" അല്ലെങ്കില്‍ നടപടി രേഖകള്‍ തിരയലിന് പ്രാപ്തമാണ്. ഏതെങ്കിലും ഒരു പ്രത്യേക ഇടപാട്/നടപടി യെ സംബന്ധിച്ചുള്ള വിവരം തിരയുന്നതിന് ഈ സംവിധാനത്തില്‍ സാധിക്കും. നടപടിയെ സംബന്ധിക്കുന്ന കുറഞ്ഞ വിവരം നല്‍കി ഈ തിരയല്‍ നടത്താവുന്നതാണ്.
|
55
|
2013 ഡിസംബര്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ കണ്‍സ്യൂമര്‍ ആപ്ലിക്കേഷന്‍ സ്വീകരിക്കാനുള്ള സംവിധാനം കണ്‍സ്യൂമര്‍ ഫെസിലിറ്റേഷന്‍ പോര്‍ട്ടലില്‍ (http://powerlak.gov.in/ebcms/EBCMsConsumerPortal/frmConsumerLogin.aspx) ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപേക്ഷകന് അപേക്ഷ ഡിപ്പാര്‍ട്ട്മെന്‍റിലേക്ക് സമര്‍പ്പിക്കും മുന്‍പ് എത്ര തവണ വേണമെങ്കിലും മാറ്റങ്ങള്‍ വരുത്താവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ എ.ഇക്ക് ഇ-മെയില്‍ ലഭിക്കുന്നതാണ്. കണ്‍സ്യൂമര്‍ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്ന ആപ്ലിക്കേഷന്‍ അതാത് എ.ഇ. മാരുടെ ഡാഷ്ബോര്‍ഡില്‍ വന്നു കിടക്കും. അത് തുറന്നു അഡ്മിറ്റ് (Accept Application) ചെയ്യേണ്ടത് എ.ഇ മാരാണ്. അത്തരം ആപ്ലിക്കേഷനില്‍ തെറ്റുണ്ടെങ്കില്‍ കണ്‍സ്യൂമറുടെ പക്കലേക്ക് തിരിച്ചയക്കാവുന്നതാണ്(Return Application). റിട്ടേണ്‍ ചെയ്തവ കണ്‍സ്യൂമര്‍ക്ക് തന്നെ വീണ്ടും ശരിയാക്കി സമര്‍പ്പിക്കാവുന്നതാണ്. എ.ഇക്ക് തന്നെ വേണ്ട മാറ്റങ്ങള്‍ വരുത്തി അഡ്മിറ്റ് ചെയ്യാവുന്നതാണ്. അപ്രസക്തമായ അപേക്ഷകള്‍ എ.ഇക്ക് റിജക്റ്റ് (Reject Application) ചെയ്യാവുന്നതാണ്. അഡ്മിറ്റ് ചെയ്ത അപേക്ഷകള്‍ സൈറ്റ് ഇന്‍സ്പെക്ഷന്‍ ലെറ്റര്‍ തയ്യാറാക്കുവാന്‍ ജെ.ഇ യുടെ പക്കലേക്ക് പോവും. ഏതെങ്കിലും അപേക്ഷകന്‍ പഴയ രീതിയില്‍ കൈകൊണ്ടെഴുതിയ ഫോം കൊണ്ടുവന്നാല്‍ തിരസ്കരിക്കരുത്. അവ പഴയ വര്‍ക്ക്‌ഫ്ലോ പ്രകാരം സ്വീകരിക്കാവുന്നതാണ്.
|
56
|
പുതിയ കണക്ഷനുകള്‍ക്ക് പുതിയ രീതിയിലുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ് വാങ്ങുന്നതിനുള്ള സംവിധാനം 26-Dec-2013 മുതല്‍ നിലവില്‍ വന്നിരിക്കുന്നു. പുതിയ കണക്ഷന്‍റെ സാങ്ങ്ക്ഷന്‍ കൊടുക്കുമ്പോള്‍ ഈ പുതിയ തുക എഇക്ക് കാണാവുന്നതാണ്. ലോഡ് കുറവുള്ള കണ്‍സ്യൂമര്‍ക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് വളരെ കുറവായിരിക്കും. കണ്‍സ്യൂമറുടെ കണക്ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ലോഡിനെ (അപ്പാരട്ടസ് ലിസ്റ്റ്) ആധാരമാക്കിയുള്ള രണ്ടു മാസത്തെ ഉപഭോഗവില(അപ്രോക്സിമേറ്റ് കണ്സംപ്ഷന്‍ ചാര്ജ്ജ്) ആണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി വാങ്ങുന്നത്. 1 KVA ഉപഭോഗം ഉണ്ടാവുന്ന ഒരാള്‍ക്ക് ഏകദേശം (Approx.) 600+ രൂപാ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി വരുന്നതാണ്. സര്‍വ്വീസ് കണക്ഷന്‍ അവസാനിപ്പിക്കുമ്പോള്‍ ഈ തുക തിരിച്ചു നല്‍കുന്നതാണ്. ഓരോ വര്‍ഷവും ബാങ്ക് റേറ്റ് അനുസരിച്ചുള്ള പലിശ കണ്‍സ്യൂമര്‍ക്ക് (താല്പര്യമുള്ളവര്‍ക്ക് മാത്രം) നല്‍കുന്നതാണ്. കൂടാതെ ഓരോ വര്‍ഷവും നിലവിലെ ആവറേജ് ഉപഭോഗത്തിന് അനുസരിച്ച് സെക്യൂരിറ്റി ഡെപ്പോസിറ്റ് പുന:പരിശോധിക്കുകയും കുറവാണെങ്കില്‍ കണ്‍സ്യൂമറുടെ പക്കല്‍ നിന്നും വസൂലാക്കുന്നതും കൂടുതല്‍ ആണെങ്കില്‍ തിരികെ നല്‍കുന്നതുമാണ്.
|
57
|
സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകളുടെ കണക്ഷന്‍/ഡിസ്കണക്ഷന്‍ നടപടികള്‍ താഴെപ്പറയും പോലെ:-
1.ഒരു പുതിയ ക്വാര്‍ട്ടേഴ്സ് ആദ്യമായി ഒരു ജീവനക്കാരന് അലോട്ട് ചെയ്യുമ്പോള്‍ അയാള്‍ സാധാരണ കണ്‍സ്യൂമറെപ്പോലെ അപേക്ഷ നല്‍കുകയും ആ അപേക്ഷ സാധാരണ കണ്‍സ്യൂമര്‍ക്ക് കണക്ഷന്‍ നല്‍കുന്ന എല്ലാ നടപടികളും പാലിച്ചു കൊണ്ട് കണക്ഷന്‍ നല്‍കുന്നതുമാണ്.
2. ഒരു ജീവനക്കാരന്‍ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സ് ഒഴിഞ്ഞ് മറ്റൊരു ജീവനക്കാരന് അക്കോമഡേഷന്‍ നല്‍കുന്ന നടപടികള്‍ ഇങ്ങനെ:- a.അയാള്‍ സാധാരണ കണ്‍സ്യൂമറെപ്പോലെ പെര്‍മനന്റ് ഡിസ്കണക്ഷനായി അപേക്ഷ നല്‍കേണ്ടതാണ്. b.പെര്‍മനന്റ് ഡിസ്കണക്ഷന്‍ നടത്തുമ്പോള്‍ അയാളുടെ സ്റ്റാറ്റസ് STBL-Stop bill-Govt Accomodation disconnection എന്ന നിലയിലേക്ക് മാറും. ഫൈനല്‍ ബില്ലില്‍ മറ്റെല്ലാവരെയും പോലെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നല്‍കി അഡ്ജസ്റ്റ് ചെയ്യുന്നതാണ്. c. അയാള്‍ അയാളുടെ ഫൈനല്‍ ബില്‍ അടയ്ക്കുമ്പോള്‍ ആ കണ്‍സ്യൂമര്‍ നമ്പരില്‍ പൂര്‍ണ്ണമായും ബില്ലിംഗ് നിറുത്തലാക്കുകയും സ്റ്റാറ്റസ് STBP- StopBill Govt Accom Deactivated എന്ന നിലയിലേക്ക് മാറുകയും ചെയ്യും. അങ്ങനെയുള്ള കണ്‍സ്യൂമര്‍ എ.ഇ യുടെ ഡാഷ്ബോര്‍ഡിലേക്ക് റീആക്ടിവേഷന് അര്‍ഹത നേടി എത്തും. d. ഒരു പുതിയ ജീവനക്കാരന്‍ ഇതേ കണക്ഷന്‍ നേടുന്നതിനായി എത്തുമ്പോള്‍ "Govt Accomodation Application form" ല്‍ അവരുടെ അപേക്ഷ സ്വീകരിക്കേണ്ടതാണ് (Not Online-Only handfilled). e.അവരുടെ കണക്ഷന്‍ എ.ഇ റീ-ആക്ടിവേറ്റ് ചെയ്യുമ്പോള്‍ സ്റ്റാറ്റസ് STSD-StopBill -Reactivated എന്നായി മാറും. ഒപ്പം അവര്‍ SD & ConnChgs നല്‍കുന്നതിന് ബാധ്യസ്ഥരാവും. f.SD അടക്കുന്ന ദിവസം മുതല്‍ ആ കണ്‍സ്യൂമര്‍ പഴയ നമ്പരില്‍ റീ-ആക്ടിവേറ്റഡ് ആയി LIVE ആകും.
|
58
|
----എക്സിക്യുട്ടീവ് എഞ്ചിനീയര്‍, ലക്ഷദ്വീപ് വിദ്യുച്ഛക്തി വകുപ്പ്----
|
| |
1 |